
തൂത്തുക്കുടി: വീണ്ടും പോലീസ് വെടിവയ്പ്. തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കാളിയപ്പനാണ്(24) മരിച്ചത്.
ഇന്നലെ(ചൊവ്വാഴ്ച)യുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരുന്നു. ശേഷം ഇവരും പോലീസും തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിലേക്ക് കലാശിച്ചത്. അക്രമാസക്തരായ ജനങ്ങൾ ബസിനും തീവെച്ചു.
ചൊവ്വാഴ്ച ദാന്ത സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
Also read ; കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ കമല്‍ ഹാസന്
Post Your Comments