ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് ഇന്ത്യയുടെ പ്രതിരോധം വളര്‍ന്നു കഴിഞ്ഞു. പുതിയ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ചൈനയുടേതിനേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ്. ചൈനീസ് പോര്‍വിമാനങ്ങളെ കണ്ടെത്തി ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് ഇന്ത്യന്‍ പോര്‍വിമാനം സുഖോയ്.
റഷ്യയില്‍ നിന്നാണ് ഇന്ത്യ സുഖോയ് സ്വന്തമാക്കിയിട്ടുള്ളത്. ചൈനയുടെ ചെങ്ഡു ജെ20 പോര്‍വിമാനങ്ങളേക്കാള്‍ മികച്ചതാണ് സുഖോയ് എന്ന് കണ്ടെത്തി. സുഖോയ് പോര്‍വിമാനത്തിന്റെ സഹായത്തോടെ 100 കിലോമീറ്റര്‍ അകലെ നിന്നുവരെ സുഖോയ് പോര്‍വിമാനത്തിലെ റഡാറുകള്‍ക്ക് ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാന്‍ സാധിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു.
സുഖോയ് പോര്‍വിമാനത്തിലെ റഡാറുകള്‍ ഏറ്റവും മികച്ചതാണെന്നും 360യില്‍ എന്തു നീക്കവും പെട്ടെന്ന് കണ്ടെത്തി പിന്തുടരാന്‍ സാധിക്കുന്നതാണ്. അമേരിക്കയുടെ എഫ് 16 പോര്‍വിമാനങ്ങളേക്കാള്‍ മികച്ചതും, ലക്ഷ്യം കൈവരിക്കുന്നതുമാണ് ഇന്ത്യയുടെ സുഖോയ്.
തിബറ്റിന് മുകളിലൂടെ പറന്ന ചൈനയുടെ ചെങ്ങ്ഡു ജ20 പോര്‍ വിമാനം കണ്ടെത്താന്‍ സുഖോയ്ക്ക് സാധിച്ചു. അത്യാധുനിക ടെക്‌നോളജിയുടെ സഹായത്തോടെ ഒരേസമയം മുപ്പതോളം കാര്യങ്ങള്‍ ചെയ്യാനും,ആറോളം കാര്യങ്ങളെ തുടര്‍ച്ചയായി പിന്തുടരാനും സുഖോയ്ക്ക് സാധിക്കും. 242 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.
Post Your Comments