ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം വിപണി ഒന്നാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. യൂറോപ്യന്‍-ഗള്‍ഫ് വിപണികളാണ് ജിയോയുടെ ലക്ഷ്യം.
ഇതിന്റെ ആദ്യപടിയായി യുറോപ്യന്‍ രാജ്യമായ എസ്റ്റോണിയയാണ് അംബാനി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായി ജിയോയുടെ സേവനങ്ങളിലും നയങ്ങളിലും മാറ്റം വരുത്തിയുളള സബ്‌സിഡയറിയാവും എസ്റ്റോണിയയില്‍ തുടങ്ങുക. എസ്റ്റോണിയയിലൂടെ യൂറോപ്യന്‍ വിപണി പിടിക്കാനാണ് അംബാനിയുടെ ലക്ഷ്യം.
മാര്‍ച്ചില്‍ ഇതിന്റെ മുന്നോടിയായി അംബാനി എസ്റ്റോണിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എസ്റ്റോണിയയുമായി ചേര്‍ന്ന് ഇന്ത്യയുടെ ഇ – ഗവേര്‍ണന്‍സ് സിസ്റ്റം വികസിപ്പിക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുളളതായും അറിയുന്നു. ജിയോയുടെ സാന്നിധ്യം എസ്റ്റോണിയയില്‍ അറിയിക്കാന്‍ എസ്റ്റോണിയന്‍ ഇ-റെസിഡന്‍സി പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പദ്ധതി രൂപീകരിക്കുകയാണ് ജിയോ.
Post Your Comments