International

ജിദ്ദയില്‍ സൗദിയ എയര്‍ലൈന്‍സിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ്, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് (വീഡിയോ)

ജിദ്ദ: സൗദി അറേബ്യ എയര്‍ലൈന്‍സ് ജിദ്ദയില്‍ അടിയന്തിരമായി നിലത്തിറക്കി. ലാന്‍ഡിംഗ് ഗിയറിന്റെ തകരാറിനെ തുടര്‍ന്നായിരുന്നു വിമാനം അടിയന്തിരമായി ഇറക്കിയത്. ലാന്‍ഡിംഗില്‍ റണ്‍വേയില്‍ ഉരഞ്ഞ് തീ ഉയരുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തെത്തിയിട്ടുണ്ട്. 141 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

മധീനയില്‍ നിന്നും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. തുടര്‍ന്ന് ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാര്‍ മൂലം ജിദ്ദയിലെ കിംഗ് അബ്‌ദുല്ലസിസ് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.

ലാന്‍ഡിംഗിന് മുമ്പ് ജിദ്ദ വിമാനത്താവളത്തിന് മുകളിലൂടെ നിരവധി പ്രാവശ്യം വിമാനം പറന്നു. തുടര്‍ന്ന് രണ്ട് പ്രാവശ്യം ലാന്‍ഡിംഗിനായി താഴ്ന്ന് പറന്നെത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് മൂന്നാം പ്രാവശ്യമാണ് ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗിനിടെ നിലത്തുരഞ്ഞ് തീ പടരുകയും ചെയ്തു.

എയര്‍ബസ് എ300-200 ആണ് നിലത്തിറക്കിയത്. വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു എന്നാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും യാതൊരു പരുക്കും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. പലപ്രാവശ്യം ലാന്‍ഡിംഗിന് ശ്രമിച്ചിട്ടും ഗിയര്‍ തകരാറിലായതോടെയാണ് വീണ്ടും പറന്നുയര്‍ന്നത്. തുടര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. ഹൈഡ്രോളിക് സിസ്റ്റത്തിന്റെ തകരാറാണ് ഇതിനും കാരണം.

141 യാത്രക്കാരും 10 ക്രൂമെമ്പേഴ്‌സും അടക്കം 151 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button