ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ ഡി വിജയകുമാറിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. യു.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെ മാണിയെ കൂടെകൂട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാനും സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കാനും മോഹിച്ച ധീര സഖാക്കൾക്കു നിരാശ ബാക്കിയായെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
അഡ്വ. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ ഡി വിജയകുമാറിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തീരുമാനിച്ചു. വൈകാതെ ഐക്യജനാധിപത്യ മുന്നണിയിലേക്കു മടങ്ങാനും പാർട്ടി തീരുമാനിക്കും.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ജോസ് കെ മാണി വീണ്ടും മത്സരിക്കും, ജയിക്കും, രാഹുൽഗാന്ധി നയിക്കുന്ന മൂന്നാം യു.പി.എ സർക്കാരിൽ, സ്വതന്ത്ര ചുമതലയുളള സഹമന്ത്രിയാകും.
മാണിയെയും മകനെയും കൂട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാനും സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്പിക്കാനും മോഹിച്ച ധീര സഖാക്കൾക്കു നിരാശ ബാക്കി. ഇനി പറഞ്ഞിട്ട് എന്തു ഫലം? പോയകാള കൊമ്പൻ കാള.
Post Your Comments