Latest NewsIndia

തമിഴ്‌നാട്ടിൽ സമരം അക്രമാസക്തം: വെടിവെയ്പ്പ് : 4 പേര്‍ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്

തൂത്തുക്കുടി: തമിഴ്​​നാട്ടിലെ തൂത്തുക്കുടിയില്‍ കോപ്പര്‍ പ്ലാന്‍റി​നെതിരായ സമരം അക്രമാസക്​തമായി. വേദാന്ത സ്​റ്റെര്‍ലൈറ്റി​ന്റെ കോപ്പര്‍ യൂണിറ്റ്​ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട്​ നാട്ടുകാര്‍ നടത്തുന്ന സമരമാണ്​ അക്രമാസക്​തമായത്​. വെടിവെയ്പ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഉസിലംപെട്ടി സ്വദേശി ജയറാമും  മറ്റുള്ളവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തുടര്‍ന്ന്​ സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ്​ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. മാര്‍ച്ച്‌​ തടഞ്ഞതോടെ പ്രകോപിതരായ സമരക്കാര്‍ പൊലീസിനു നേ​രെയും പ്ലാന്‍റിനു നേരെയും കല്ലേറു നടത്തുകയായിരുന്നു.

പൊലീസ്​ വാഹനം മറിച്ചിടുകയും നശിപ്പിക്കുകയും ചെയ്​തു. ഇതേതുടര്‍ന്ന്​ പൊലീസ്​ ലാത്തിച്ചാര്‍ജ്​ നടത്തി. കല്ലേറിലും ലാത്തിച്ചാര്‍ജിലും സമരക്കാരും പൊലീസുകാരുമുള്‍പ്പെടെ 100 ഒാളം പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഹൈകോടതി ഉത്തരവ്​ പ്രകാരം പ്ലാന്‍റിന്​ സംരക്ഷണം നല്‍കാന്‍ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിച്ചിരുന്നു​. അതിനാല്‍ പ്ലാന്‍റിലേക്കുള്ള​ മാര്‍ച്ചിന്​ അനുമതി നല്‍കാനാകില്ലെന്ന്​ പൊലീസ്​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. മാര്‍ച്ച്‌​ നടത്തിയ സമരക്കാര്‍ പ്ലാന്‍റിലേക്ക്​ കടക്കാതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്​ഥര്‍ തടഞ്ഞതാണ്​ പ്രകോപനത്തിനിടയാക്കിയത്​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button