രാജകുമാരി: വിവാഹവാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കുഞ്ചിത്തണ്ണി പോത്തുപാറ കുന്നത്താന്‍ വീട്ടില്‍ നിധിനെ(20)യാണ് രാജാക്കാട് എസ്.ഐ: പി.ഡി. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ALSO READ:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗൾഫിലേക്ക് കടന്ന മലയാളി അറസ്റ്റിൽ
Post Your Comments