നെടുമ്പാശേരി : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗൾഫിലേക്ക് കടന്ന മലയാളി അറസ്റ്റിൽ. ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കണിയാംകുന്ന് ഇരുപ്പയ്ക്കൽ അനൂപ് തമ്പി (31) ആണു നാട്ടിലെത്തിയ ഉടൻ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടിയിലായത്.
ഇയാൾ മസ്കത്തിൽ ഒളിവിലായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി വിമാനത്താവളത്തിൽ തിരച്ചിൽ നോട്ടിസ് പ്രദർശിപ്പിച്ചിരുന്നു. വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയും, ഇന്നലെ കറുകച്ചാൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടയിലാണു പീഡനവിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് 2017 മാർച്ച് 15ന് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
Also read ; ഡ്രൈവിങ് പഠനത്തിനിടെ വീട്ടമ്മ ഓടിച്ചിരുന്ന കാർ ഡാമിലേക്ക് മറിഞ്ഞു; സംഭവം തൊടുപുഴയിൽ
Post Your Comments