IndiaUncategorized

ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു (വീഡിയോ)

ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഫാക്ടറി ഉടമയും ജീവനക്കാരനും ചേര്‍ന്നാണ് ദളിത് ജീവനക്കാരനെ അടിച്ചു കൊന്നത്. ഇരുവരും ജീവനക്കാരനെ അടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഗുജറാത്തിലെ രാജ്കോട്ടിലാണ് ഫാക്ടറി ജീവനക്കാരനായ മുകേഷ് സാവ്ജി വനിയ എന്ന നാല്‍പതുകാരനാണ് കൊല്ലപ്പെട്ടത്. മുകേഷിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ ജയക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ജയ ആളുകളെ കൂട്ടി വന്നപ്പോഴേക്കും മുകേഷ് നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടന്‍ രാജ്കോട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഗുജറാത്ത് സുരക്ഷിതമല്ലെന്ന ഹാഷ്ടാഗോടു കൂടിയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കമുള്ള പ്രമുഖര്‍ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഐപിസി 302, എസ്സി എസ്ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് വകുപ്പുകള്‍ പ്രതികള്‍ക്കുമേല്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button