Gulf

ദുബായ് പൊലീസിന്റെ സേവനങ്ങൾ ഇനി ‘അംന’യിലൂടെ

ദുബായ്: ദുബായ് പോലീസിന്റെ സേവനങ്ങൾ ഇനി പൊലീസ്​ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്​ വിഭാഗം ഒരുക്കിയ ‘അംന’യിലൂടെയും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, രാത്രി പ്രവൃത്തികള്‍ക്കുള്ള അനുമതി, പരാതികള്‍, സംശയങ്ങള്‍ എന്നിവയ്ക്ക് ‘അംന’യുടെ മാർഗനിർദേശം ലഭിക്കുമെന്ന് നിര്‍മിത ബുദ്ധി വകുപ്പ്​ ഡി.ജി ബ്രിഗേഡിയര്‍ ഖാലിദ്​ നാസര്‍ അല്‍ റസൂഖി പറയുകയുണ്ടായി. ദുബായ് പൊലീസ്​ സ്​മാര്‍ട്ട്​ ആപ്പിലൂടെയാണ് ‘അംന’യുടെ സേവനം ലഭ്യമാകുക.

Read Also: കേരള മുഖ്യമന്ത്രി വായിച്ചറിയാന്‍ ; മോഹൻലാൽ എഴുതിയ തുറന്ന കത്ത്

സേവനങ്ങള്‍ സമ്പൂര്‍ണമായി സ്​മാര്‍ട്ട്​ രീതിയില്‍ ലഭ്യമാക്കാന്‍ മറ്റു വിഭാഗങ്ങളുമായി ഏകോപനം ചെയ്​തുവരികയാണെന്ന്​ അല്‍ റസൂഖി വ്യക്തമാക്കി. സ്മാര്‍ട്ട്‌ ആപ് ചിഹ്​നത്തില്‍ അമര്‍ത്തി ആവശ്യമുള്ള സേവനമെന്തെന്ന് അറിയിച്ചാൽ തുടര്‍ന്ന്​ ചെയ്യേണ്ട കാര്യങ്ങളെന്താണെന്ന് ‘അംന’ നിർദേശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button