മുംബൈ: പരീക്ഷയില്‍ ഒരുപോലെ മാര്‍ക്ക് നേടി ഇരട്ടക്കുട്ടികൾ.ഖര്‍ മേഖലയിലുള്ള ജാസ്ദുബന് എം.എല്‍ സ്കൂള്‍ വിദ്യാർത്ഥികളായ രാഹുലും രോഹനുമണ് പരീക്ഷയിൽ ഒരു പോലെ മാർക്ക് നേടിയത്. കാണാന്‍ ഒരു പോലെ ഇരിക്കുന്ന ഇരുവരെയും കൗതുകത്തോടെയായിരുന്നു സ്കൂളിലുള്ളവര്‍ കണ്ടുകൊണ്ടിരുന്നത്. ഇരുവര്‍ക്കും രോഗം വരുന്നതും വിശപ്പ് വരുന്നതുമൊക്കെ ഒരുമിച്ചാണ്.
also read: പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 150 സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും തോറ്റു
ഒടുവിൽ രണ്ടു പേരുടെയും പരീക്ഷാഫലവും ഏവരെയും ഞെട്ടിച്ചു. ഇരുവർക്കും ഒരു പോലെ മാർക്ക് ലഭിച്ചു. 95.5 ശതമാനം. ഒരു മാർക്ക് പോലും വ്യത്യാസം വന്നില്ല. രാഹുല്‍, രോഹന്‍ സഹോദരന്‍മാരുടെ അമ്മയും പരീക്ഷാ ഫലം കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ പലകാര്യങ്ങളും സമാനമായി സംഭവിക്കാറുണ്ടെങ്കിലും ഇത് തങ്ങള്‍ക്ക് പുതിയ അനുഭവമാണെന്ന് അമ്മ പറഞ്ഞു
Post Your Comments