പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ 150 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തോറ്റു. ഈ സ്‌കൂളുകളിലെ ഒരു വിദ്യാര്‍ത്ഥി പോലും പരീക്ഷയില്‍ ജയിച്ചില്ല. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും എല്ലാ വിദ്യാര്‍ത്ഥികളും പരാജയപ്പെടുകയായിരുന്നു. ഉത്തര്‍ പ്രദേശ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ ബോര്‍ഡ്(യുപിഎസ്ഇബി) പരീക്ഷയിലാണ് 150 സ്‌കൂളുകളിലെ ഒരു കുട്ടി പോലും ജയിക്കാതിരുന്നത്.
സംഭവത്തില്‍ സ്‌കൂളുകളില്‍ നിന്നും യുപിഎസ്ഇബി വിശദീകരണം തേടിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയില്‍ 98 സകൂളുകളില്‍ പൂജ്യം ശതമാനവും പ്ലസ്ടുവിന് 52 സ്‌കൂളുകളില്‍ പൂജ്യം ശതമാനവും വിജയം എന്നാണ് യുപിഎസ്ഇബി പുറത്തുവിട്ട ലിസ്റ്റിലുള്ളത്. ഞായറാഴ്ചയാണ് ഫലം പ്രഖ്യാപനം നടത്തിയത്.
ലിസ്റ്റില്‍ ഗസിപ്പുര്‍ ജില്ലയാണ് ഒന്നാമത്. 17 സ്‌കൂളുകളിലെ കുട്ടികളാണ് ജയിക്കാത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് യുപിഎസ്ഇബി നിര്‍ദേശം നല്‍കി കഴിഞ്ഞു.
Post Your Comments