ലാഹോർ: ചെയ്യാത്ത കുറ്റത്തിന് 20 വർഷം ജയിൽശിക്ഷ അനുഭവിച്ച പാകിസ്ഥാനി സ്വദേശിനിക്ക് ഒടുവിൽ മോചനം. അസ്മ നവാബ് എന്ന യുവതിയാണ് രണ്ട് പതിറ്റാണ്ട് കാലം ജയിലിൽ കഴിഞ്ഞത്. തന്റെ കുടുംബത്തെ കൊലപ്പെടുത്തിയത് അസ്മ ആണെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് 20 വർഷക്കാലം ഇവർക്ക് ജയിലിൽ കഴിയേണ്ടി വന്നത്. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണശ്രമം തടയുന്നതിനിടെയാണ് അസ്മയുടെ കുടുംബം കൊല്ലപ്പെട്ടത്.
Read Also: വിമാനം പുറപ്പെടാൻ വൈകി : പ്രകോപിതനായ യാത്രക്കാരൻ ചെയ്തതിങ്ങനെ
12 ദിവസം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിൽ അസ്മയെ കുറ്റവാളിയായി പ്രഖ്യാപിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വെറും 16 വയസ് മാത്രമായിരുന്നു പ്രായം. ജയിലിനുള്ളിൽ തുടക്കത്തിൽ മറ്റ് തടവുകാരിൽ നിന്നും മോശപ്പെട്ട അനുഭവങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അധികം താമസിയാതെ എല്ലാവരും ഒരു കുടുംബത്തെപ്പോലെ തന്നെ അസ്മയോട് പെരുമാറാൻ തുടങ്ങി. ഈദ് പോലെയുള്ള ഉത്സവങ്ങളിൽ തങ്ങൾ ഏറെ വിഷമിച്ചിരുന്നുവെന്ന് അസ്മ പറയുകയുണ്ടായി. ഏറെ നാളത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ആളുകൾ എങ്ങനെ പെരുമാറുമെന്ന് അറിയില്ല. എന്നാൽ പുതിയൊരു ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് താനെന്നും അസ്മ വ്യക്തമാക്കി.
Post Your Comments