ചെന്നൈ ; വിമാനം പുറപ്പെടാൻ വൈകിയതിൽ പ്രകോപിതനായ യാത്രക്കാരൻ സ്വയം കുത്തി പരിക്കേൽപ്പിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മുംബൈയിലേക്ക് 2:30നു പുറപ്പെടാൻ ഇരുന്ന എയർ ഇന്ത്യയുടെ വിമാനം മൂന്ന് മണിക്കൂർ വൈകിയതിനെ തുടർന്നാണ് 37കാരനായ യാത്രക്കാരൻ ഈ കടുംകൈ ചെയ്തത്.
മദ്യലഹരിയിലായതിനാലാണ് ഇയാൾ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നു വിമാനത്താവള അധികൃതർ പറയുന്നു. വിമാനം വൈകിയതോടെ എയർലൈൻ അധികൃതരുമായി വാക്കേറ്റമുണ്ടാക്കുകയും ഒടുവിൽ കൈയിൽ ഉണ്ടായിരുന്ന പേന വയറ്റിൽ കുത്തുകയുമായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും, ഇയാളെ കൂടാതെ വിമാനം മുംബൈയിലേക്ക് പറന്നെന്നും അധികൃതർ പറഞ്ഞു.
Also read ; വിമാനം 13 മണിക്കൂർ വൈകി ; ദുരിതത്തിലായത് മലയാളികളടക്കം 170 യാത്രക്കാർ
Post Your Comments