തിരുവനന്തപുരം: പൂര്‍ണ നഗ്നനായി മോഷണത്തിനായി എത്തുന്ന പ്രതിയെ പിടികൂടാൻ പോലീസും നാട്ടുകാരും മാസങ്ങളായി കാത്തിരിക്കുകയായിരുന്നു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറി ഉറങ്ങിക്കിടക്കുന്നവരെ കഴുത്തില്‍ നിന്നും മാല മുറിച്ചെടുക്കുന്ന കള്ളൻ ഒടുവിൽ സിസിടിവിയിൽ കുടുങ്ങി. തുടർന്ന് കന്യാകുമാരി അറുദോഷം വില്ലേജില്‍ എസ്ടി മങ്കാട് പുല്ലാന്നിവിള വീട്ടില്‍ എഡ്വിന് ജോസ് 28 നെ പോലീസ് പിടികൂടി. നഗ്നനായി മോഷണത്തിനെത്തിയിരുന്ന പ്രതിയെ പല തവണ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
ALSO READ:ഹോളി ആഘോഷം അതിരുകടന്നു : വനിതാ ഹോസ്റ്റലില്‍ അര്‍ധനഗ്നനായി മലയാളി വിദ്യര്‍ത്ഥി
നെടുമങ്ങാട് ഒരു വീട്ടില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ആണ് നഗ്ന മോഷ്ടാവിന്റെ ചിത്രം പോലീസിന് ലഭിക്കുന്നത്. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ, മോഷ്ടാവിനെ പിടികൂടാന്‍ നാട്ടുകാര്‍ പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയിരുന്നു.
തിരുവട്ടാര്‍ മര്യാഗിരി കോളേജില്‍ എംബിഎ പഠനത്തിനിടെയാണ് എഡ്വിന് ആദ്യമായി മോഷണത്തിന് പിടിയിലാകുന്നത്. ജയിലില്‍നിന്ന് വിദേശത്തേക്ക് കടന്ന എഡ്വിന് തിരികെ നാട്ടിലെത്തി നിയമപഠനത്തിനു ചേര്‍ന്നു. ഇതിനിടെ വീണ്ടും ജയിലിലായി. തിരികെയെത്തി പഠനം തുടര്‍ന്ന എഡ്വിന് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും രാത്രി പുറത്ത് പോയി പുലര്‍ച്ചെയാണ് തിരികെ എത്തുന്നതെന്നും ഓരോ ദിവസങ്ങളിലും ഓരോ ബൈക്കുകളിലാണ് എത്തുന്നതെന്നും പോലീസ് കണ്ടെത്തി.
മോഷ്ടിച്ച കിട്ടുന്ന പണം ആഡംബര ജീവിതത്തിനും മോഷണക്കേസുകളിലെ നടത്തിപ്പിനും ആയാണ് എഡ്വിന് ചെലവാക്കുന്നത്.മോഷണത്തിനിടെ സ്ത്രീകൾ ഉണർന്നാൽ ഭയപ്പെടുത്താനാണ് നഗ്നനായി മോഷണം നടത്തുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു
Post Your Comments