Kerala

രാജ്യത്തെ ഞെട്ടിച്ച് കേരളത്തിലെ നിപ്പാ വൈറസ് ബാധ: മരണം ഉറപ്പ് : എവിടെ നിന്ന് എങ്ങിനെ ഇത് ഇവിടെ എത്തി എന്നതിന് ഉത്തരമില്ല

കോഴിക്കോട് : രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയത് നിപ്പാ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

പേരാമ്പ്രയില്‍ അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ പ്രദേശത്ത് മാത്രമല്ല, ചുറ്റുവട്ടത്തും കേരളമാകെയും അമ്പരപ്പിലാണ്. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. മേഖലയില്‍ ആരോഗ്യ സംഘം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പനിമരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് നാളെ വൈകിട്ട് ലഭിക്കും.

വൈറസ് ബാധിച്ച് പ്രദേശത്ത് ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ഇവര്‍ക്കു പുറമെ അഞ്ചുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതും ആശങ്കയേറ്റുന്നു. മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ച രക്തസാമ്പിളുകളുടെ പരിശോധനാഫലം ഇന്നു വൈകിട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു ഇന്നലെ രാത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

വവ്വാലില്‍നിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം എന്നും പറയുന്നു

എന്താണ് നിപ്പാ വൈറസ്..? എവിടെനിന്നു വന്നു..?

1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങള്‍ ഭക്ഷിക്കുന്ന വാവലുകളില്‍ നിന്നാണ് മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും ഇതു കടക്കുന്നത്. മലേഷ്യയില്‍ പന്നിവളര്‍ത്തു കേന്ദ്രങ്ങളില്‍ അവയുമായി ഇടപഴകിയവര്‍ക്കാണ് ഏറെയും രോഗ ബാധയുണ്ടായത്. വാവലുകളുടെ സ്പര്‍ശമേറ്റ പഴങ്ങളില്‍ നിന്നും മറ്റും നേരിട്ടും മനുഷ്യരിലേക്കു കടക്കാം. രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് മറ്റുള്ളവരിലേക്കും പകരും. വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ലക്ഷണങ്ങള്‍. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5%.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് മൂന്നപേരുടെ ജീവനെടുത്ത അപൂര്‍വ രോഗം. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുമുണ്ട്. പ്രദേശത്ത് അഞ്ചു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button