വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിവാദ പരാമർശം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ് ദിനപത്രമായ ഡോണിന്റെ വിതരണം പാകിസ്ഥാൻ തടഞ്ഞു. മെയ്12ലെ പത്രത്തില്‍ പ്രസിദ്ധീകരിച്ച നവാസ് ഷെരീഫുമായുള്ള അഭിമുഖത്തില്‍ പാക് സൈന്യത്തിന് അതൃപ്തി നല്കുന്ന പരാമര്‍ശം ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 15 മുതല്‍ തന്നെ പത്രത്തിന്റെ വിതരണം തടഞ്ഞിരുന്നു. അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്.എസ്.എഫ്) അപലപിച്ചു.
Read Also: ഡല്‍ഹി സ്ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Post Your Comments