ശിവാനി ശേഖര്‍
ഒരു വ്യാഴവട്ടക്കാലത്തിന് ശേഷംനീലഗിരിക്കുന്നുകളിൽ ചന്തം ചാർത്തി നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയിരിക്കുന്നു!! ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിച്ച് മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്കിലെ ഏക്കറുകണക്കിന് സ്ഥലത്ത് കൂട്ടത്തോടെ പൂത്തു തുടങ്ങിയിരിക്കുന്നു നീലക്കുറിഞ്ഞി!! മലമടക്കുകളിൽ താമസിക്കുന്ന ആദിവാസികൾ തങ്ങളുടെ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞിയുടെ വരവോടെയാണ്!! എന്നാൽ ചില ആദിവാസി വിഭാഗങ്ങളിൽ ഇവ പൂക്കുന്നത് അശുഭമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും പറയപ്പെടുന്നു!! എന്തായാലും പൂക്കാലം കഴിഞ്ഞ് ഇവയിൽ നിന്ന് തേൻ ശേഖരിക്കാൻ അവർ മലയിറങ്ങാറുണ്ട്!
12 വർഷം അല്ലെങ്കിൽ ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ മാത്രം നീലക്കുറിഞ്ഞികൾ കൂട്ടത്തോടെ പൂക്കുന്നതിന്റെ രഹസ്യം ശാസ്ത്രലോകത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല!! ‘STOBILANTHES KUNTHIANA’ എന്ന ശാസ്ത്രനാമ ത്തിലറിയപ്പെടുന്ന ഈ കുറ്റിച്ചെടി ഏകദേശം 30 മുതൽ 60 സെന്റിമീറ്റർ വരെയാണ് സാധാരണയായി വളരുന്നത്! എന്നാൽ അനുകൂലമായ കാലാവസ്ഥയിൽ ഇവ 200 സെന്റിമീറ്ററോളം വളരാറുണ്ട്!! നീലഗിരിക്കുന്നുകൾ,പളനിയിലെ മലനിരകൾ, മൂന്നാറിലെ ഹൈറേഞ്ച് മേഖലകൾ എന്നിവിടങ്ങളിലാണ് കുറിഞ്ഞി പൂക്കുന്നത്!! ചോല വനങ്ങൾ ഇട കലർന്ന പുല്മേടുകളിൽ പൂത്തുലയുന്ന ഈ നീലമനോഹരി 2006 ലാണ് അവസാനം പൂത്തത്!!
സഞ്ചാരികൾക്ക് നിറവസന്തമൊരുക്കി കൂട്ടത്തോടെ പുഷ്പിച്ചു തുടങ്ങിയ നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത മധുരമുള്ള അനുഭവമായിരിക്കും ഈ മനോഹരിയുടെ വിരുന്ന് സമ്മാനിക്കുന്നത്! മൂന്നാറിലെ ജനതയും നീലക്കുറിഞ്ഞി പൂത്ത സന്തോഷം സഞ്ചാരികളുമായി പങ്കിടാനൊരുങ്ങി ക്കഴിഞ്ഞിരിക്കുന്നു!! നീലക്കുറിഞ്ഞി പൂത്തത് കാണാനെത്തുന്ന സഞ്ചാരികൾ ഗതാഗതക്കുരുക്കിൽ പെടുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ അധികൃതരുടെ ഭാഗത്തുനിന്ന് നടപ്പാക്കി തുടങ്ങിയിട്ടുണ്ട് . ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴിയും ലഭ്യമാണ്!! മൂന്നാറിലെ പഴയ KSRTC ബസ്സ്റ്റാൻഡിലും ഇരവികുളത്തും പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്!!
വയൽനാടിന്റെ സ്പന്ദനങ്ങളിലൂടെ ഒരു യാത്ര!!
മൂന്നാറിലെ ഏറ്റവും തിരക്കേറിയ സീസൺ ആണ് നീലക്കുറിഞ്ഞികളുടെ പൂക്കാലം! അതിനാൽ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ചില നിയമങ്ങൾ പാലിക്കാൻ തയ്യാറാകണം!! അപൂർവ്വമായ ഒരു പ്രതിഭാസമാണ് 12 വർഷങ്ങൾക്കു ശേഷം പൂക്കുന്ന നീലക്കുറിഞ്ഞികൾ!! ആവേശം മൂത്ത് ചെടികൾ പിഴുതെടുക്കാൻ ചിലർ മുതിരാറുണ്ട്! വംശനാശഭീഷണി നേരിടുന്ന ഈ ചെടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് ശിക്ഷാഹർമാണ്!!
മൂന്നാറിലും പരിസരപ്രദേശങ്ങളായ “കടവരി, കാന്തല്ലൂർ,കമ്പക്കല്ല്” എന്നിവിട ങ്ങളിലും “തമിഴ്നാട്ടിലെ കൊടൈക്കനാൽ, ഊട്ടിയിലെ മുക്കുർത്തി മലയിലുമാണ് നിലവിൽ കുറിഞ്ഞി പൂക്കുന്നത്!! അനേകമനേകം തമിഴ്, മലയാളം ഗാനങ്ങളിലും ചിത്രങ്ങളിലും നിറഞ്ഞു തുളുമ്പിയ നീലക്കുറിഞ്ഞി പൂത്തത് കാണാൻ കഴിയുന്ന അസുലഭ അവസരം സഞ്ചാരികൾ പാഴാക്കാറില്ല! കണ്ണിനും മനസ്സിനും ആനന്ദം പകരുന്ന ഈ മനോഹര ദൃശ്യം മൂന്നാറിനെ അതിമനോഹരിയാക്കി മാറ്റിയിരിക്കുന്നു!!
Post Your Comments