KeralaUncategorized

ജയിലിലേക്ക്‌ കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച്‌ പ്രതിയുടെ ആത്മഹത്യാശ്രമം

മലപ്പുറം: ജയിലിലേക്ക്‌ കൊണ്ടുപോകുംവഴി കൈത്തണ്ട മുറിച്ച്‌ മോഷണ കേസ്‌ പ്രതിയുടെ ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയോടെ മലപ്പുറം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ സമീപത്തുവച്ചാണ്‌ സംഭവം. ബുള്ളറ്റ്‌ മോഷണ കേസില്‍ കൊണ്ടോട്ടി പോലീസ്‌ അറസ്‌റ്റ് ചെയ്‌ത രണ്ട്‌ പ്രതികളിലൊരാളായ സ്വാലിഹ്‌ (22) ആണ്‌ മൂര്‍ച്ചയേറിയ കല്ലുപയോഗിച്ച്‌ കൈതണ്ട മുറിച്ചത്‌. കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ കൈതണ്ട മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌.
ഉടനെ തന്നെ മലപ്പുറം പൊലീസെത്തി കോട്ടപ്പടി താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ നാലോളം മുറിവുകളുണ്ട്‌. മുറിവ്‌ സാരമല്ലെന്ന്‌ അധികൃതര്‍ പറഞ്ഞു.

ബുള്ളറ്റ്‌ മോഷണ കേസില്‍ കൊണ്ടോട്ടിയില്‍ അറസ്‌റ്റിലായ ഇരുപ്രതികളെയും റിമാന്റ്‌ കാലാവധി നീട്ടുന്നതിനാണ്‌ കോടതിയില്‍ ഹജരാക്കിയതെന്ന്‌ പോലീസ്‌ പറഞ്ഞു. കോഴിക്കോട്‌ ജില്ലാ ജയിലില്‍ നിന്നും കൊണ്ടുവന്ന പ്രതികളെ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടു പോകുന്നതിനിടെ കൃത്യം ചെയ്‌തത്‌. കോഴിക്കോട്‌ എ.ആര്‍ ക്യാമ്പിലെ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കായിരുന്നു സുരക്ഷ ചുമതല. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ചാണ്‌ കൃത്യം ചെയ്‌തത്‌. നടന്നു വരികയായിരുന്ന പ്രതികളിലൊരാള്‍ ജില്ലാ കലക്‌ടറുടെ ഓഫീസു സമീപത്തു വെച്ച്‌ കൈതണ്ട മുറിക്കുകയായിരുന്നു. കോഴിക്കോട്‌ നിന്നും ബസിലാണ്‌ പ്രതികളെ മലപ്പുറത്തേക്ക്‌ കൊണ്ടു വന്നത്‌. പ്രഥമ ശുശ്രൂശക്ക്‌ ശേഷം പ്രതികളെ കോഴിക്കോട്‌ ജില്ലാ ജയിലിലേക്ക്‌ കൊണ്ടു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button