ബംഗളൂരു: കര്‍ണാടകത്തില്‍ വന്‍ രാഷ്ട്രീയ കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റോഡ് മാര്‍ഗം അജ്ഞാത കേന്ദ്രത്തിലേക്ക് നീക്കുകയാണ്. എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്നും ഇവരുമായി വാഹനം പുറപ്പെട്ടു. പോണ്ടിച്ചേരിയിലേക്കാണ് എംഎല്‍എമാരെ കൊണ്ടുപോകുന്നത് എന്നാണ് വിവരം.
അതേസമയം തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എംഎല്‍എമാര്‍ക്ക് പോലും അറിയില്ലെന്നും വിവരമുണ്ട്. ഇവരെ പോണ്ടിച്ചേരിയിലെക്കാണ് കൊണ്ടുപോകുന്നതെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു.
ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജനതാദള്‍ എസ് എം.എല്‍.എമാര്‍ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ വിമാനമാര്‍ഗം എത്താനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം തടയിട്ടതോടെയാണ് യാത്ര റോഡ് മാര്‍ഗമാക്കിയത്. അതേസമയം, ആഭ്യന്തര ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡി.ജി.സി.എയുടെ അനുമതി വേണ്ടെന്നും എം.എല്‍.എമാരുടെ യാത്ര വിലക്കിയിട്ടില്ലെന്നും വ്യോമയാന വകുപ്പ് മന്ത്രി പ്രതികരിച്ചു.
Post Your Comments