ബംഗളൂരു: കര്‍ണാടകയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് അടിപതറുന്നതായി വിവരം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായാണ് പുറത്തെത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വിജയനഗര എംഎല്‍എ ആനന്ദ് സിംഗ്, മസ്കിയില്‍ നിന്നും വിജയിച്ച പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവര്‍ ബിജെപിയിലേക്ക് എന്നാണ് സൂചന.
also read:കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു
ഇരുവരും നേരത്തെ ബിജെപി അംഗങ്ങളായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുവരും വീണ്ടും ബിജെപി പാളയത്തിലേക്ക് തിരികെ പോകുമെന്നാണ് വിവരം.ഇതിനിടെ ആനന്ദ് സിംഗിനെ കാണാതായി എന്ന വാര്‍ത്ത എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലേക്ക് എന്ന് സൂചന പുറത്ത് വന്നത്.
ജെഡിഎസിന്റെയും കോണ്‍ഗ്രസിന്റെയും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുമെന്നും വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്.
Post Your Comments