ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതിനു തന്നെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റുപറഞ്ഞ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു.
കര്‍ണാടക രാജ്ഭവനിലെ പ്രത്യേകം തയ്യാറാക്കിയവേദിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിലാവും യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് യെദിയൂരപ്പ രാജ്ഭവനില്‍ എത്തിയത്.
also read:
നേരത്തെ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കാനായി കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അര്‍ധരാത്രി 2.08നാണ് ഹര്‍ജിയില്‍ വാദം ആരംഭിച്ചത്. കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസും ജെഡിഎസും ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം സര്‍ക്കാര്‍ രൂപികരിക്കാന്‍ ബിജെപിയെ സ്വാഗതം ചെയ്ത ഗവര്‍ണറുടെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നു കോടതി വ്യക്തമാക്കി. ഇതോടെ ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പയ്ക്ക് കളം ഒരുങ്ങുകയായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള ഭരണഘടനാപരമായ വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട് എന്ന ബിജെപിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വാദം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്‌ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്വിയും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തകിയും കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും ശക്തമായ വാദങ്ങള്‍ നിരത്തി. യെദിയൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല്‍ ഗവര്‍ണറെ തടയാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു.
Post Your Comments