അഗര്‍ത്തല: ബി.ജെ.പി സര്‍ക്കാര്‍ പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ത്രിപുരയില്‍ ആക്രോശ് റാലി നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജനാധിപത്യത്തിനു മേല്‍ ബുള്‍ഡോസര്‍ കയറ്റിയിരിക്കുകയാണ് ബി.ജെ.പിയെന്ന് ബിര്‍ജിത് സിന്‍ഹ ആരോപിച്ചു. നിയമപരമായി നോട്ടീസ് പോലും നല്‍കാതെയാണ് പാര്‍ട്ടി ഓഫീസുകള്‍ പൊളിച്ചുമാറ്റുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 100 കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയുമാണ് അറസ്റ്റ് ചെയ്തത്.
1000ക്കണക്കിന് പേര് കോണ്‍ഗ്രസില്‍ ചേരാന്‍ തയാറെടുത്ത് നില്‍ക്കുകയാണെന്നും റായ് അവകാശപ്പെട്ടു. മെയ് ഏഴിനാണ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ഇതിനെതിരെയായിരുന്നു ആക്രോശ് റാലി നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിര്‍ജിത് സിന്‍ഹയുടെയും മുന്‍ എം.എല്‍.എ ഗോപാല്‍ റായിയുടെയും നേതൃത്വത്തിലായിരുന്നു റാലി. ബിപ്ലബ് ദേബിന്റെ ഭരണത്തില്‍ കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാലാണ് 300 ഓളം സി.പി.എം -ബി.ജെ.പി പ്രാവര്ത്തകര് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഗോപാല്‍ റായ് പറഞ്ഞു.
Post Your Comments