ചെന്നൈ: കര്‍ണാടകയില്‍ ലക്ഷ്യം കണ്ടതോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത ഉന്നം തമിഴ്നാട്. 1998 മുതല്‍ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി നേട്ടംകൊയ്തെങ്കിലും അധികാരം ഉറപ്പിക്കാനായിട്ടില്ല. രജനീകാന്തും ബി.ജെ.പിയും ഒരുമിച്ചുനീങ്ങിയാല്‍ തമിഴക ഭരണം പിടിക്കാമെന്ന് തമിഴ് വാരികയായ തുഗ്ലക്കിെന്റ എഡിറ്ററും സംഘ്പരിവാര്‍ ബുദ്ധിജീവിയുമായ എസ്. ഗുരുമൂര്‍ത്തി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് രജനീകാന്ത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധമാണ് രജനീകാന്തിന്. രജനീകാന്ത് സ്വന്തമായി പാര്‍ട്ടി രൂപവൽകരിച്ച് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും തള്ളിക്കളയുന്നില്ല.
ഇത് നടന്നില്ലെങ്കിൽ എ ഐ ഡി എം കെയുമായി ചേർന്ന് ഭരണം പിടിക്കാൻ ശ്രമമുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments