ബെംഗളൂരു: സത്യപ്രതിജ്ഞ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ ആദ്യ വാഗ്‌ദാനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. അധികാരം നിലനിര്‍ത്തുന്നതില്‍ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി യെദിയൂരപ്പ എത്തിയത്.
കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നാളെ സമര്‍പ്പിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുതിത്തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 56,000 കോടി രൂപയുടെ ബാധ്യതയാവും ഇതിലൂടെ കര്‍ണാടക സര്‍ക്കാരിനുണ്ടാവുക. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടക ജനതയ്ക്ക്, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Post Your Comments