തിരുവനന്തപുരം: രാജ്യത്തിന്റെ മുന്നോട്ട് പോക്കിനുള്ള സൂചനയാണ് കർണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ഹുങ്കിനുളള മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും അത് ഉൾക്കൊള്ളണം. കോൺഗ്രസ്സും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കണം. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. ബിജെപിക്ക് ഇനിയും തുടർച്ച ഉണ്ടായാൽ രാജ്യത്ത് സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിക്ക് എതിരെ നിൽക്കുന്ന എല്ലാവരെയും കൂട്ടി യോജിപ്പിക്കാനാകണം. ഒരു കക്ഷിക്ക് മാത്രമായി അതിന് കഴിയില്ല. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി തറ പറ്റുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Post Your Comments