Gulf

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ പൗരന് വൻ തുക നഷ്ടപരിഹാരം

ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ വിദേശ പൗരന് വൻ തുക  നഷ്ടപരിഹാരം നൽകാൻ കോടതി വിധി. അൽ ഐനിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശരീരത്തിനു വൈകല്യം സംഭവിച്ച ഏഷ്യൻ പൗരന് ഇൻഷുറൻസ് കമ്പനി 3000,000 ദിർഹം നൽകാനാണ് ഉത്തരവ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം വൈകല്യങ്ങൾ മൂലം ജോലി ചെയ്യാൻ യുവാവിനെ കഴിഞ്ഞിരുന്നില്ല തുടർന്ന് ഇൻഷുറൻസ് തുക ലഭിക്കുവാനായി കോടതിയെ സമീപിക്കുകയായിരുന്നു.

ഇയാളുടെ വാഹനം അപകടത്തിൽപെട്ടത് മണൽ പ്രദേശത്താണ്. റോഡിൽ ആണെങ്കിൽ മാത്രമേ ഇൻഷുറൻസ് ബാധകമാകുകയൊള്ളു. അതിനാൽ കേസ് തള്ളണമെന്നു ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ യുവാവ് സഞ്ചരിച്ച ബൈക്ക് റോഡിൽ വെച്ച് നിയന്ത്രണം വിട്ടു പല തവണ മറിഞ്ഞു മണലിൽ പതിക്കുകയിരുന്നെന്നും, ഇയാളുടെ തലയ്ക്കും,കാലിനും ഗുരുതരമായി പരിക്കേറ്റെന്നു കോടതി രേഖകളും, ഗുരുതരമായ പരിക്കുകൾ കാരണം ഇയാളുടെ ശരീരത്തിന് വൈകല്ല്യം ബാധിച്ചതായി മെഡിക്കൽ റിപ്പോർട്ടും വ്യക്തമാക്കി. തുടർന്ന് കമ്പനിയുടെ വാദങ്ങൾ കോടതി തള്ളുകയും പരിക്കേറ്റയാൾക്ക് അനുകൂലമായ വിധി പ്രസ്താവിക്കുകയുമായിരുന്നു.

also read ; റമദാനില്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button