ഷാര്‍ജ: റമദാനില്‍ അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. മജാസിലെ ഏതെങ്കിലും റെസ്റ്റോറന്റിൽ ഇരുന്നൂറ് ദിർഹമോ അതിലധികമോ ചിലവഴിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവര്‍ക്കു റഷ്യയില്‍ നടക്കുന്ന ഫുട്ബോള്‍ വേള്‍ഡ് കപ്പ് കാണാനുള്ള അവസരം ലഭിക്കും. വിമാന ടിക്കറ്റും താമസവുമടക്കം എല്ലാ ചിലവുകളും സൗജന്യമാണ്. ആഴ്ചതോറും മറ്റ് സമ്മാനങ്ങളും നൽകുന്നുണ്ട്.
Read Also: യുഎഇയിൽ റമദാൻ മധുരപലഹാരങ്ങൾ ലഭിക്കുന്ന സ്ഥലങ്ങൾ ഇവയാണ്
പാശ്ചാത്യ രുചികളോട് പ്രിയമുള്ളവര്‍ക്കു വേണ്ടി അല്‍ മജാസ് വാട്ടര്‍ ഫ്രണ്ടിൽ നിരവധി റെസ്റ്റോറന്റുകളാണുള്ളത്. കുട്ടികള്‍ക്കായുള്ള മിനി വാട്ടര്‍ തീം പാര്‍ക്ക്, മിനി ഗോള്‍ഫ് കോഴ്സ്, പൂന്തോട്ടങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. വാട്ടര്‍ ഫ്രണ്ടിലെക്കുള്ള പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളില്‍ ടിക്കറ്റുണ്ട്. എല്ലാ ദിവസവും ആഴ്ചാവസാനത്തെ ആഘോഷമൊരുക്കുന്ന ‘ടിജിഐ ഫ്രെയ്ഡേയ്സ്’, കനേഡിയന്‍ വിഭവങ്ങളൊരുക്കുന്ന ‘ടിം ഹോര്ട്ടന്സ് എന്നിവയും ഇവിടെ പ്രസിദ്ധമാണ്.
Post Your Comments