
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചതിന് പിന്നാലെ രജനീകാന്തിനും കമല്‍ ഹാസനും ഉപദേശവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. അതിനാല്‍ ഒരുപാട് തവണ ചിന്തിച്ചതിനുശേഷമായിരിക്കണം രാഷ്ട്രീയ പ്രവേശനം നടത്തേണ്ടതെന്ന് സിൻഹ വ്യക്തമാക്കി.
Read Also: മാപ്പ് അപേക്ഷിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയില്‍
എന്തിനാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത് എന്നത് രജനീകാന്തിനും കമല്‍ ഹാസനും ബോധ്യമുണ്ടാകണമെന്നും രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടുന്നതിനു മുന്‍പ് ഒട്ടേറെ തവണ അവര്‍ ചിന്തിച്ചിട്ടുണ്ടാകും എന്നാണ് തന്റെ വിശ്വാസമെന്നും സിൻഹ പറയുകയുണ്ടായി. രണ്ട് പേരും എന്റെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പായി രണ്ട് പേരും തന്റെ അഭിപ്രായം ആരാഞ്ഞില്ലെന്നും അങ്ങനെ ചോദിച്ചിരുന്നെങ്കിൽ രാഷ്ട്രീയത്തിലെ കെണികളെക്കുറിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments