![](/wp-content/uploads/2018/05/PRAVASI.png)
തിരുവനന്തപുരം : ഗള്‍ഫിലേയ്ക്ക് ജോലി തേടി പോകുന്ന മലയാളികളെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് . ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ . കേരളത്തില്‍ നിന്നും ജോലി തേടി പുറം നാടുകളിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2013 ല്‍ 24 ലക്ഷം ആളുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നെങ്കില്‍ 2016 ല്‍ 22 ലക്ഷം പേരായി ഇത് കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. 2002 ല്‍ 9 ലക്ഷം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി തേടിയിരുന്നു എങ്കിലും ഇന്ന് ഇത് 6.5 ലക്ഷമായാണ് കുറഞ്ഞത്.
ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ആഘാതമേല്‍പ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ കണക്ക് പ്രകാരം ഏകദേശം നാല് ലക്ഷം പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ജോലി തേടി എത്തുന്നത്. 2017-2018 കലഘട്ടത്തില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം മൂലം അന്യസംസ്ഥാന തൊഴിലാളികളുടെ വരവില്‍ അല്‍പം കുറവുണ്ടായെങ്കിലും ഇപ്പോഴത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ മാറുന്നതോടെ കൂടുതല്‍ ആളുകള്‍ ജോലി അന്വേഷിച്ച് സംസ്ഥാനത്തേക്ക് എത്താന്‍ സാധ്യത ഉണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നത്. എന്നാല്‍ ഇത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിനായി സംസ്ഥാനം സജ്ജമാകണമെന്നും പഠനം നടത്തിയവര്‍ പറയുന്നു.
Post Your Comments