വരാപ്പുഴ: കൈതാരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അമ്മയായായ സംഭവത്തില്‍ കാമുകനായ 23-കാരനെ പൊലീസ് തിരയുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി വീട്ടുകാരില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്തുകൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.കടുത്ത വയറുവേദനയനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം, നാലാം മാസം വീട്ടുകാര്‍ അറിഞ്ഞത് എന്നാണ് വിവരം.
അപമാനം ഭയന്ന് വീട്ടുകാര്‍ ഇത് പുറം ലോകത്തെ അറിയിച്ചില്ല.അബോര്‍ഷന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും, പെണ്‍കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍, ജീവന് ഭീഷണിയാകുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചതായാണ് വിവരം. ഇതോടെ പുറം ലോകത്തെ അറിയിക്കാതെ, വീട്ടുകാര്‍ തന്നെ പെണ്‍കുട്ടിയെ ശുശ്രൂഷിക്കുകയായിരുന്നു. തുടര്‍ന്ന്, രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചത്. 96 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയാണ് പെണ്‍കുട്ടി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചത്.
ചേട്ടനെ ഒന്നും ചെയ്യരുതെന്നു മാത്രമാണ് പെണ്‍കുട്ടി പറയുന്നതെന്നും കൂടുതലായി എന്തെങ്കിലും പറയാന്‍ പെണ്‍കുട്ടി തയ്യാറാകുന്നില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പത്മജ നായര്‍ പറഞ്ഞു. പെണ്‍കുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെങ്കിലും, മാനസിക നില മെച്ചപ്പെടുത്താന്‍ കൗണ്‍സിലിംങ്ങ് ആവശ്യമാണെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുഡിഎ അഭിപ്രായം. ആദ്യഘട്ടത്തില്‍ 16 കാരി കൈതാരത്ത് ഗര്‍ഭിണിയാണെന്ന് രഹസ്യ വിവരം ലഭിച്ചുവെങ്കിലും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.
തുടര്‍ന്ന്, 16 കാരിയും ഇവരുടെ അമ്മയും കൈക്കുഞ്ഞും, 23 കാരനും അമ്മയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. കുഞ്ഞിനെയും 16 കാരിയേയും 23 കാരന് ഒപ്പം വിടണമെന്ന ആവശ്യവുമായായിരുന്നു ഇവര്‍ വന്നത്. തുടര്‍ന്നാണ് അവശയായി എത്തിയ പെണ്‍കുട്ടിയെ ശിശുഭവനിലേക്കും തുടര്‍ന്ന് ആശുപത്രിയിലേക്കും മാറ്റിയത്. പെണ്‍കുട്ടിക്കും 23 കാരന്റെ ഒപ്പം പോകണമെന്നാണ് ആഗ്രഹം.
Post Your Comments