ലോവ : സൗജന്യമായി ലഭിച്ച ലോട്ടറിയിലൂടെ യുവാവിന് ലഭിച്ചത് ഭാഗ്യം. ചക്ക് ആന്‍ഡേഴ്സണ്‍ എന്ന യുവാവിനാണ് ഇത്തരമൊരു ഭാഗ്യം കൈവന്നിരിക്കുന്നത്. പവര്‍ബോള്‍ ടിക്കറ്റിനോടൊപ്പം പ്രൊമോഷന്റെ ഭാഗമായി ലഭിച്ച ലോട്ടറി ടിക്കറ്റില്‍ യുവാവിനെ തേടിയെത്തിയത് 16.8 മില്യണ്‍ ദിര്‍ഹം (ഇന്ത്യന്‍ രൂപ 30,86,58,244) ആണ്. തരഞ്ഞെടുക്കപ്പെട്ട ഗെയിമുകള്‍ക്ക് തങ്ങള്‍ ഇത്തരം ഭാഗ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ടിക്കറ്റുകള്‍ നല്‍കാറുണ്ടെന്നും ഇത്തവണ ഭാഗ്യം തുണച്ചത് ആന്‍ഡേഴ്സണെയാണെന്നും ലോവ ലോട്ടറി അധികൃതര്‍ വ്യക്തമാക്കി.
നമ്പറുകള്‍ തമ്മില്‍ ഒത്തുവന്നപ്പോള്‍ താന്‍ ആദ്യം അമ്പരന്നുവെന്നും പിന്നീട് ഒരു തവണ കൂടി നോക്കിയപ്പോഴാണ് തനിക്കിത് വിശ്വാസമായതെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച ലോവയിലെ ലോട്ടറി ഹെഡ്ക്വാര്‍ട്ടേസില്‍ എത്തി ടിക്കറ്റ് പരിശോധനയ്ക്ക് നല്‍കി. അതേസമയം പണം തന്റെ അക്കൗണ്ടില്‍ എത്തുന്നത് വരെ താന്‍ വിജയി ആണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആന്‍ഡേഴ്സണ്‍.
Post Your Comments