കോഴിക്കോട് : പഴയ കാലം അല്ല ഇപ്പോള്‍, ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്.
സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും പുതുമുഖങ്ങള്‍ ആയിരിക്കും ഇക്കുറി. പുതുമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ പ്രവര്‍ത്തന പാരമ്പര്യവും പരിചയവും വിശ്വാസ്യത കൊണ്ടും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാണോയെന്ന് ഉറപ്പാക്കണം. സുഖത്തിലും ദു:ഖത്തിലും ഒപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യമുള്ളവരെ സ്ഥാനാര്‍ഥികളാക്കിയാല്‍ കോണ്‍ഗ്രസിന് ഇക്കുറി തിളക്കമാര്‍ന്ന വിജയം കൈവരിക്കാനാകുമെന്നും എ.കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
Post Your Comments