സുഡാന് : പിതാവിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവതിയ്ക്ക് 75 ചാട്ടവാറടിയും ആറ് മാസത്തെ ജയില്‍ശിക്ഷയും. സുഡാനിലെ കോടതിയാണ് യുവതിയ്ക്ക് അത്യപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. സുഡാനിലെ ഡാര്‍ഫര്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.
ഭര്‍ത്താവ് ബലാത്സംഗം ചെയ്തതിന് കൗമാരക്കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരിയ്ക്ക് വധശിക്ഷ വിധിച്ച അതേ കോടതിയാണ് യുവതിയ്ക്ക് 75 ചാട്ടവാറടി വിധിച്ചത്.
പിതാവിന്റെ സമ്മതമില്ലാതെ യുവതി ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചതിനാണ് യുവതിയുടെ കുടുംബം അവള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാമിക രാജ്യത്തിലെ യുവതിയ്ക്ക് അവളുടെ പിതാവിന്റെ സമ്മതമില്ലാതെ മറ്റൊരു പുരുഷനെ വിവാഹം കഴിയ്ക്കുന്നതിന് വിലക്കുണ്ടെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സുഡാന് കോടതി യുവതിയ്ക്ക് അത്യപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. യുവതിയുടെ ഭര്‍ത്താവിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയും വിധിച്ചു.
Post Your Comments