മസ്ക്കറ്റ്: മസ്ക്കറ്റിലെ വിമാനത്താവളത്തിലെ പാര്‍ക്കിങ് നിരക്ക് കുറച്ചു. 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള സമയത്തിന് ഒരു റിയാലാണ് ഇനി ഈടാക്കുക. മുൻപ് ഇത് രണ്ട് റിയാൽ ആയിരുന്നു. 30 മിനുട്ട് വരെ 500 ബൈസയാണ് ഈടാക്കുന്നത്. ഒന്ന് മുതല്‍ രണ്ട് മണിക്കൂർ വരെ രണ്ട് റിയാലാണ് ഈടാക്കുന്നത്. നേരത്തെ ഇത് മൂന്ന് റിയാല്‍ ആയിരുന്നു.
Read also: കാണാതായ മലേഷ്യന്‍ വിമാനം വീഴ്ത്തിയതു തന്നെ: ദുരൂഹത മറ നീക്കുന്നു
രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള നിരക്ക് നാലില്‍ നിന്നു മൂന്നു റിയാലാക്കി. അതേസമയം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്തിന് നേരത്തെ ഈടാക്കിയ നിരക്ക് തന്നെ തുടരും. എണ്ണായിരത്തോളം കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാന്‍ പുതിയ വിമാനത്താവളത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Post Your Comments