റിയാദ്: വാഹന പാർക്കിങ് ഫീസ് നടപടികൾ പരിഷ്‌ക്കരിക്കാൻ സൗദി അറേബ്യ. നഗര-ഗ്രാമകാര്യ- പാർപ്പിട മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. മണിക്കൂറിന് പരമാവധി 3 റിയാൽ കാർ പാർക്കിങ് ഫീസ് ഇനത്തിൽ നിശ്ചയിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നതെന്നാണ് വിവരം.
ഭിന്നശേഷിക്കാർക്ക് സൗജന്യ പാർക്കിങ് അനുവദിക്കുക എന്നിവയടക്കമുള്ള പരിഷ്‌ക്കരണങ്ങൾ നടപ്പിലാക്കുന്നത് മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പാർക്കിങ് ഏരിയയിൽ കാർ കയറുമ്പോൾ മുതൽ ആദ്യ 20 മിനിറ്റ് സൗജന്യമാക്കാനും പദ്ധതിയുണ്ട്. വാഹന പാർക്കിങ് ഏരിയ നിർമാണ മേഖലയിൽ മുതൽ മുടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മാനദണ്ഡങ്ങളും നിയമാവലികളും മന്ത്രാലയം നൽകിയിട്ടുണ്ട്. പാർക്കിങ് യാർഡുകളും കോപ്ലക്‌സുകളും പണിയുന്നതിനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും മന്ത്രാലയം പരിഷ്‌ക്കരിക്കുകയും ചെയ്തു.
Post Your Comments