India

പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി, മരണ സംഖ്യ ഉയര്‍ന്നേക്കും

നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 19 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകടത്തില്‍ പാലത്തിനടിയില്‍ കുടുങ്ങിയവരെ പൂര്‍ണമായും പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം.

നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. പാലത്തിന്റെ രണ്ട് വലിയ തൂണുകളും തകര്‍ന്ന് വീണു. താഴെ ഉണ്ടായിരുന്ന കാറുകള്‍ക്കും ആള്‍ക്കാര്‍ക്കും മുകളിലേക്കാണ് പാലം പതിച്ചത്. അപകടത്തില്‍ പെട്ടത് നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button