കോട്ടയം:താന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്. ഫെയ്സ്ബുക്ക് വഴിയാണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം തുറന്നു പറഞ്ഞത്. ‘എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്” എന്നാണ് അമല്‍ ഉണ്ണിത്താന് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റിൽ ബിജെപി ഇതര പാർട്ടിക്കാരുടെ പൊങ്കാല ഏറ്റുവാങ്ങിയതോടെ ഇന്ന് കളം മാറ്റി ചവിട്ടിയിരിക്കുകയാണ് അമൽ ഉണ്ണിത്താൻ.
ഇന്നലെ തന്റെ അക്കൗണ്ട് ഹാക്ക് ആയെന്നാണ് ഇപ്പോൾ അമലിന്റെ പുതിയ വെളിപ്പെടുത്തൽ. പോസ്റ്റിലെ ആക്രമണം ഒഴിവാക്കാനായി അമൽ ഹാക്ക് കഥ പറഞ്ഞതാണെന്നാണ് കമന്റുകളിൽ പലരും പരിഹസിക്കുന്നത്. 2016 -ൽ തന്നെ നരേന്ദ്രമോദിയെ പുകഴ്ത്തി അമൽ ഇട്ട പല പോസ്റ്റുകളും ഉയർത്തിക്കാട്ടിയാണ് പലരുടെയും ചോദ്യം.
പോസ്റ്റുകൾ കാണാം:
Post Your Comments