ഉറങ്ങി കിടന്ന ഏഴ് വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ

കണ്ണൂര്‍: അമ്മയ്‌ക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ. പയ്യന്നൂര്‍ സ്വദേശിയായ പി.ടി.ബേബിരാജാണ് പോലീസ് പിടിയിലായത്. ഈ മാസം ഒൻപതിനായിരുന്നു സംഭവം. കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച്‌ എടുത്തുകൊണ്ടു പോയെങ്കിലും അല്‍പം ദൂരം ചെന്നപ്പോള്‍ കുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി പ്രതിയെ പിടികൂടുകയായിരുന്നു. നാട്ടുകാരുടെ ആക്രമണത്തിൽ പ്രതിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

ALSO READ:കണ്ണൂരില്‍ ഒമ്പത് വയസായ നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

പോലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യംചെയ്‌തെങ്കിലും വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുളളറ്റില്‍ നിന്നും വീണ് തലയ്ക്ക് പരിക്കേറ്റുവെന്നുമാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ഇതനുസരിച്ച്‌ രാവിലെ സ്റ്റേഷനിലെത്താനും പോലീസ് ഇയാളോട് പറഞ്ഞിരുന്നു. രാവിലെ യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച്‌ പി.ടി ബേബിരാജ് എന്നപേരിലുളള 50000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏല്‍പിച്ചു. ശേഷം വിവരം പുറത്തു പറയരുതെന്ന് താക്കീതും നൽകി. സംഭവം കേസായതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Share
Leave a Comment