ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലേത്. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പഞ്ചാബ്, പുതുച്ചേരി പരിവാര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിന് പുറത്ത് പോകേണ്ടി വന്നെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റ് കുറയുകയും ചെയ്തു. മോദി തരംഗം അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചന കൂടിയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം അവശേഷിച്ചിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍കൂടി അവര്‍ വീണതോടെ പാര്‍ട്ടി ഭരണം രണ്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഒതുങ്ങി. പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മാത്രമാണ് നിയമസഭകളില്‍ കോണ്‍ഗ്രസ് ഭരണം ഉള്ളത്. ബി.ജെ.പി ഒറ്റയ്ക്ക് കര്‍ണാടകയില്‍ അധികാരത്തില്‍ എത്തുന്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടേയും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി ബി.ജെ.പി അടുത്തിരിക്കുകയാണ്.
2013 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും സ്വന്തം അക്കൗണ്ടിലില്ലാതിരുന്നിട്ടും അഞ്ചുവര്‍ഷത്തിനുശേഷം ബിജെപി ത്രിപുരയില്‍ ഒറ്റയ്ക്ക് ഭരണം പിടിച്ച ചരിത്രമാണ് ബിജെപിക്ക് ഉള്ളത്. കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിച്ചതോടെ ഇന്ത്യയൊട്ടാകെ ഏതാണ്ട് പൂര്‍ണമായി ബിജെപിയുടെ കാവിപ്പതാകയ്ക്കുള്ളിലായി. ഒറ്റയ്ക്കും സഖ്യമായും ഇന്ത്യയുടെ വടക്കേ അറ്റമായ ജമ്മു കശ്മീര്‍ മുതല്‍ തെക്ക് കര്ണാടകവരെയും പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍പ്രദേശ് വരെയും ബിജെപിയുടെ കാവിപ്പതാകയുടെ അധികാരത്തിന് കീഴിലായി ഇന്ത്യ.ഈ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൊണ്ടായിരുന്നു.
അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കര്‍ണാടകയിലും കോണ്‍ഗ്രസിനുണ്ടായ പരാജയം രാഹുലിനേറ്റ കനത്ത തിരിച്ചടിയാണ്. ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷപദവി നല്‍കാനുള്ള തീരുമാനം കേന്ദ്രത്തിന് വിടുകയും ചെയ്ത് സിദ്ധരാമയ്യ ബുദ്ധിപരമായ തന്ത്രങ്ങള്‍ ആവിഷ്കരിച്ചെങ്കിലും അതും കോണ്‍ഗ്രസിനെ തുണച്ചില്ല. തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് അപ്പാടെ സര്‍ക്കാരിനെ കൈവിട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി സംസ്ഥാനത്ത് നടത്തിയ പ്രചാരണപരിപാടികളും തന്ത്രങ്ങളും ആർ എസ് എസ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനങ്ങളും ബി.ജെ.പിയെ സാവധാനം ചിത്രത്തിലേക്ക് കൊണ്ടുവന്നു.
സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്നതിന് പകരം കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെ കുറ്റം പറയാനായിരുന്നു രാഹുലും നേതാക്കളും ശ്രമിച്ചത്. ഇത് അവര്‍ക്ക് ബൂമറാംഗായി മാറി. രാഹുലിന്റെ വാക്കുകള്‍ക്ക് രാജ്യം ചെവി കൊടുത്തെങ്കിലും അതൊന്നും വോട്ടായി മാറാത്തതിന്റെ കാരണം കോണ്‍ഗ്രസിന് വിലയിരുത്തേണ്ടിവരും. ഒഡീഷയില്‍ ബിജു ജനതാദളും തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമാണ് ഭരിക്കുന്നതെങ്കിലും ഇരുപാര്‍ട്ടികളും പലപ്പോഴും ബിജെപിയോട് ചായ്വ് പുലര്‍ത്തുന്നവയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അടക്കം ഇരുപാര്‍ട്ടികളും ബിജെപിയെയാണ് പിന്തുണച്ചത്.
നരേന്ദ്രമോദി അധികാരമേല്‍ക്കുമ്പോള്‍ ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ആകെ ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഭരണം നടത്തിയിരുന്നത്. ബിജെപി തനിച്ച് നാല് സംസ്ഥാനങ്ങളില്‍ മാത്രം. ഈ നിലയില്‍ നിന്ന് ഇന്ന് കര്‍ണാടകയില്‍ കൂടി കൂടി ഭരണം പിടിക്കുമ്ബോള് ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു ബിജെപിയുടെ ശക്തി.
Post Your Comments