Sports

ശ്രീശാന്തിന് വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: ഒത്തുകളികേസില്‍ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് സര്‍മപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം വിലക്കിനെതിരെ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയോടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയ്‌ക്ക് നിര്‍ദ്ദേശം നല്‍കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

Read Also: സ്പായും സലൂണും കേന്ദ്രീകരിച്ച് സെക്‌സ് റാക്കെറ്റ്, പെടുത്തിയത് മൂന്ന് യുവതികളെ

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്തിനെ ബി.സി.സി.ഐ വിലക്കിയത്. പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്ന് താരം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശ്രീശാന്തിനും മറ്റ് താരങ്ങള്‍ക്കുമെതിരെ വാതുവയ്പ് കേസില്‍ വ്യക്തമായ തെളിവുകളുണ്ടെന്നായിരുന്നു ബി.സി.സി.ഐയുടെ അഭിഭാഷകന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button