ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പിക്കാത്ത വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് പെന്‍ഷന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചത്.
നേരത്തെ ജിതേന്ദ്ര സിംഗ് പങ്കെടുത്ത യോഗത്തില്‍ ആധാര്‍ എന്നത് ബാങ്കുകളില്‍ പോകാതെ സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള സംവിധാനമാണെന്ന് പറഞ്ഞിരുന്നു. 48.41ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും 61.17 ലക്ഷം പെന്‍ഷന്‍കാരുമാണ് രാജ്യത്തുള്ളത്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവഷ്കരിക്കുന്നുണ്ട്. ഉദാഹരണത്തിന് മിനിമം പെന്‍ഷന്‍ 9000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷമായി ഉയര്‍ത്തുകയും ഫിക്സഡ് മെഡിക്കല്‍ അലവന്‍സ് 1000 രൂപയായി വര്‍ദ്ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
also read ;കർണാടക തെരഞ്ഞെടുപ്പ്; മമതാ ബാനർജിയുടെ പ്രവചനം സത്യമാകുന്നു
Post Your Comments