ഹൈദരാബാദ്: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ച വെച്ചത്. 104 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് ജയം വെറും 78 സീറ്റുകളില്‍ ഒതുങ്ങി. ജെഡിഎസ് 37ഉം മറ്റുള്ളവര്‍ മൂന്ന് സീറ്റിലും ഇടം നേടി.
എന്നാല്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസും ജെഡിഎസും ഒന്നായി. ജെഡിഎസിന് മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. ഇത് ജെഡിഎസ് സ്വീകരിക്കുകയായിരുന്നു. ഇതിനിടെ അമിത് ഷായുടെ നേതൃത്വത്തില്‍ ചടുല നീക്കങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി നടത്തിയത്.
also read: കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി സുരേഷ്ഗോപി
കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറി 15 ലിംഗായത്ത് എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നതായാണ് പുതിയ വിവരം. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ 15 എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ കര്‍ണാടകയില്‍ മറ്റാരുടെയും സഹായമില്ലാതെ ബിജെപി തന്നെ ഭരിക്കും.
ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് രൂപം നല്കാന് ബി ജെ പി. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് യാത്ര. ജെ ഡി എസ് നേതൃത്വവുമായി ചര്‍ച്ചയാണ് ഇവരുടെ ലക്ഷ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചിട്ടും ഭരണം കൈവിട്ടു പോയേക്കാവുന്ന അവസ്ഥ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്.
Post Your Comments