മലപ്പുറം: തിയറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മൊയ്ദീൻകുട്ടിക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകൾ. കേസിനെ ദുർബലമാക്കാനാണ് ഈ നീക്കമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അധികൃതർ പറയുന്നത്. പോക്സോയിലെ അഞ്ച് വകുപ്പുകൾ ഒഴിവാക്കിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
ALSO READ:തിയറ്ററിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
ഏപ്രില്‍ 18നാണ് പ്രതി പെൺകുട്ടിയെ തിയറ്ററിനുള്ളിൽവെച്ച് പീഡിപ്പിച്ചത്. തീയേറ്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 26ന് ദൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം ചർച്ചയായതോടെയാണ് സംഭവത്തിൽ പോലീസ് നടപടിഎടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.
Post Your Comments