നോമ്പ് ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് നോക്കാം .
നോമ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ ആനില്‍ ഇങ്ങനെ പ്രതിപാദിക്കുന്നു ‘ ജനങ്ങളേ നിങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടകാര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു’.ഇതാണ് വേദവാക്യം. ഒരു മനുഷ്യന്റെ ആരോഗ്യത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ ഏറ്റവും യോഗ്യനായിട്ടുള്ളത് നമ്മളെ സൃഷ്ടിച്ച സ്രഷ്ടാവാണ്. ആ സ്രഷ്ടാവിനാണ് യഥാര്‍ത്ഥത്തില്‍ നമ്മുെട ശരീരത്തില്‍ ഉള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് പൂര്‍ണ്ണ ബോധ്യം ഉള്ളത്.
നോമ്പിന് രണ്ട് തലങ്ങള്‍ ഉണ്ട് 1. ആത്മീയ തലം 2. ആരോഗ്യ തലം. ആരോഗ്യ തലം എന്നാല്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം .ഇത് രണ്ടിനും നോമ്പിന് വളരെയധികം സ്വാധീനം ഉണ്ട്. മാനസികമായ ആരോഗ്യത്തിന് നോമ്പിനുള്ള സ്വാധീനം എന്തൊക്കെയാണ് എന്ന് നോക്കാം . ഭക്ഷണ നിയന്ത്രണത്തില്‍ നമ്മുടെ മാനസിക ആരോഗ്യത്തിന് വളരെയധികം സ്വാധീനം ഉണ്ട്. അതുകൊണ്ട് നോമ്പ് അനുഷ്ടിച്ചാല്‍ നമ്മുടെ മാനസികമായ അവസ്ഥ സന്തുലിതത്തില്‍ ആവാന്‍ ഉപവാസം വളരെ ഉപകാരം ചെയ്യും. ആയുര്‍വ്വേദ ആചാര്യന്‍മാര്‍ പറഞ്ഞത് ‘ലംഘനം പരമ ഔഷധം’ എന്നാണ് . അതായത് ഉപവാസം ആണ് ഏറ്റവും വലിയ ഔഷധം എന്ന് ആയുര്‍വ്വേദ ആചാര്യന്‍മാര്‍ വ്യക്തമാക്കുന്നുണ്ട് .
നോമ്പിന്റെ ഗുണങ്ങള്‍
================
അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് നോമ്പ് മനുഷ്യന്റെ ചിന്താശക്തിയെ കൂര്‍മ്മമാക്കുന്നു എന്നാണ് . അതു കൂടാതെ വിശന്നിരിക്കുന്നവന്റെ ചിന്ത എപ്പോഴും നല്ലതായിരിക്കുമെന്നും നമ്മള്‍ മനസിലാക്കണം. ഒരു വിദ്യാര്‍ത്ഥി വിശന്നിരിക്കുമ്പോള്‍ പഠിക്കുന്നതായിരിക്കും അവന്റെ തലയില്‍ പെട്ടന്ന് കയറുക എന്ന് കൂടി നമ്മള്‍ മനസിലാക്കണം. അത് തന്നെയാണ് നോമ്പ് കൊണ്ട് ആര്‍ജ്ജിക്കേണ്ടത്.
നോമ്പ് എന്നത് ഒരു ജിവിതചര്യയാണ്. ഒരു മാസക്കാലം ഒരു വിശ്വാസി എങ്ങനെയൊക്കെ ജീവിക്കണം എന്നുള്ളതാണ് ജീവിതചര്യ കൊണ്ട് ഉദ്ദേശിക്കുന്നത് . അതിരാവിലെ അത്താഴം കഴിക്കുന്നത് മുതല്‍ പകല്‍ വേളകളില്‍ ലൈംഗികവും ഭൗതികവുമായ ചിന്തകള്‍ വെടിയുകയും തുടര്‍ന്ന് രാത്രികാലങ്ങളില്‍ നിന്ന് കൊണ്ടുള്ള നമസ്‌കാരവും എല്ലാം തന്നെ ആരോഗ്യപരമായി ബന്ധപ്പെട്ടു കിടക്കുന്നു . ഈ എല്ലാ കാര്യങ്ങള്‍ക്കും ഒരോ ആരോഗ്യ പ്രത്യേകതകള്‍ ഉണ്ട് അത് വിശ്വാസി മനസിലാക്കേണ്ടിയിരിക്കുന്നു.
ആദ്യമായി നമുക്ക് അത്താഴത്തിലേക്ക് കടക്കാം. സൂര്യന്‍ ഉദിക്കുന്നതിന് ഏകദേശം ഒന്നര മണിക്കൂര്‍ സുബ്ഹി ബാങ്കിന് മുമ്പ് മലയാളി കഴിക്കുന്ന ഭക്ഷണത്തെയാണ് അവന്‍ നോമ്പ് കാലത്ത് അത്താഴം എന്ന് വിളിക്കുന്നത്. പക്ഷേ ഈ ഭക്ഷണ സമയത്തിനും ഭക്ഷണത്തിനും അതിയായ പ്രാധാന്യം റമദാനില്‍ ഉണ്ട്. ഒരു മനുഷ്യന്‍ അവന്റെ പ്രാതല്‍ യാതൊരു കാരണവശാലും വെടിയാന്‍ പാടില്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. പ്രാതല്‍ വെടിയുന്ന മനുഷ്യന്റെ ആയുസ്സ് പകുതിയായി കുറയുകയും അതുമൂലം അവന്റെ ചിന്താശേഷി നഷ്ടപ്പെടുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.
അത്താഴം കഴിഞ്ഞാല്‍ രാവിലെയുള്ള വേളകളില്‍ ആത്മീയമായ ചിന്തകളിലും പാരായണങ്ങളിലും മുഴുകാന്‍ പറയുന്നതിനു പിന്നിലും ശാസ്ത്രീയ വശങ്ങള്‍ ഉണ്ട്. രാവിലെ കിടന്നുറങ്ങുന്ന വ്യക്തി പലവിധ രോഗങ്ങള്‍ക്കും അടിമയാവാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ് . ആസ്യസുഖം ദിവാസ്വപ്നം എന്നിവ പലവിധ രോഗങ്ങളുടെ പ്രഥമ കാരണങ്ങളില്‍ ഒന്നാണ് . അവമൂലമാണ് ഷുഗര്‍ പൊണ്ണത്തടി എന്നിവ ഉണ്ടാവുന്നത്. അതു കൂടാതെ രാവിലെ നമ്മള്‍ കഴിച്ച അത്താഴം ദഹിക്കുന്നതിനു മുന്നെ നമ്മള്‍ ഉറങ്ങിയാല്‍ നമ്മളില്‍ പലവിധ രോഗങ്ങള്‍ വേറെയും ഉണ്ടാക്കും അതുകൊണ്ടാണ് റമദാന്‍ കാലത്ത് രാവിലെ ഉറങ്ങരുതെന്നും ആ സമയം വേദഗ്രന്ഥ പാരായണങ്ങളില്‍ മുഴുകണമെന്നും പറയാന്‍ കാരണം . രാവിലെ പ്രാതല്‍ കഴിച്ച ശേഷം ഉറങ്ങുന്നവര്‍ നോമ്പിന്റെ ഗുണങ്ങളേക്കാള്‍ ഏറെ ദോഷങ്ങളാണ് സ്വയം ഉണ്ടാക്കി എടുക്കുന്നത്.
ഇനി നോമ്പ് തുറയെ കുറിച്ചാവാം. നോമ്പ് തുറയ്ക്ക് ഏറ്റവും കൂടുതല്‍ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതും കഴിക്കുന്നതും മലയാളികള്‍ ആണ് . അതുകൊണ്ട് തന്നെയാണ് മലയാളിക്ക് ഏറ്റവും കൂടുതല്‍ രോഗങ്ങളും ഉള്ളത്. രാവിലെ മുതല്‍ ഭക്ഷണം വെടിഞ്ഞ ഒരാള്‍ക്ക് ഈ പലഹാരങ്ങള്‍ ഉചിതമാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ ഭക്ഷണം വെടിഞ്ഞു കഴിഞ്ഞാല്‍ അയാള്‍ക്ക് വിശപ്പ് തുടങ്ങുന്ന സമയത്ത് അയാളില്‍ പിത്തദോഷം കൂടുതല്‍ ആയി കാണും. അത് ഭക്ഷണം കിട്ടാതായി വരുമ്പോള്‍ അതായത് പലരിലും ദഹനശക്തി പല തരത്തിലാണ് അപ്പോള്‍ ആസമയം കഴിഞ്ഞു കഴിഞ്ഞാല്‍ അവിടെ പിന്നെ വാതദോഷം ആണ് വരുന്നത്. ഇതു വന്നാല്‍ നമ്മള്‍ കഴിക്കുന്ന യാതൊന്നും ദഹിക്കില്ല. ആ സമയത്ത് നമുക്ക് വേണ്ടത് പിത്തം കൂട്ടുന്ന ഭക്ഷണങ്ങള്‍ ആണ്.അതുകൊണ്ട് പഴച്ചാറുകള്‍, നാരങ്ങാവെള്ളം , തരിക്കഞ്ഞി, വെജിറ്റബിള്‍ സൂപ്പ് എന്നിവ മാത്രമേ നോമ്പ് തുറക്കുമ്പോള്‍ കഴിക്കാന്‍ പാടുള്ളൂ. കാരക്ക ഒന്നാംതരം ഒരു അപ്പറ്റൈസര്‍ ആണ് അത് വളരെ നല്ലതും ആണ്.
പ്രാതല്‍ വെടിയുന്ന ഒരു മനുഷ്യന് രക്തപിത്തം, വിവിധതരം അള്‍സറുകള്‍ ഇവ മൂലം മരണം വരെ സംഭവിക്കാമെന്ന് ആയുര്‍വ്വേദം പറയുന്നു. അതുപോലെ റമദാനില്‍ ഏറ്റവും പ്രഥമമായ സുന്നത്തുകളില്‍ ഒന്നാണ് അത്താഴം . അതുകൊണ്ട് യാതൊരു കാരണവശാലും അത്താഴം വെടിഞ്ഞു കൊണ്ട് ഒരാള്‍ പോലും നോമ്പ് എടുക്കാന്‍ പാടില്ല . അത് നോമ്പ് കൊണ്ടുള്ള ആരോഗ്യഗുണത്തേക്കാള്‍ ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് മനസിലാക്കുക.
ഒരു നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ ദഹനശക്തി വളരെ കുറവായിരിക്കും . ലഘുആഹാരം മാത്രമേ അവന്‍ കഴിക്കാന്‍ പാടുള്ളൂ. എണ്ണയില്‍ മുക്കിപൊരിച്ചതായ യാതൊരു സാധനങ്ങളും കഴിക്കാന്‍ പാടില്ല .അതുപോലെ ഇറച്ചിവിഭവങ്ങള്‍ ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല .എപ്പോഴും ഉചിതമായത് ജീരകക്കഞ്ഞി അല്ലെങ്കില്‍ കഞ്ഞി എന്നിവ ആയിരിക്കും. പെട്ടന്ന് ദഹിക്കുന്നതും ദഹനരസത്തെ വര്‍ദ്ധിപ്പിക്കുന്നതുമായ സാധനങ്ങള്‍ ആണ് എപ്പോഴും നല്ലത്. അതുപോലെ കഴിക്കാന്‍ പറ്റാവുന്ന മറ്റൊന്നാണ് തൈരില്‍ ഇട്ടുവെച്ച ചോറ്. ചോറ് പെട്ടന്ന് ദഹിക്കുന്ന സാധനം ആയതുകൊണ്ട് കഴിക്കുന്നതില്‍ തെറ്റില്ല.
ഒരു നോമ്പുകാരന്റെ ഭക്ഷണ ശേഷം അവന്റെ ദഹനം നടക്കാന്‍ ഒരുപാട് സമയം എടുക്കും അതുകൊണ്ടാണ് രാത്രികാലങ്ങളിലെ നിന്നുകൊണ്ടുളള നമസ്‌കാരം അവന് ഉചിതമാവുന്നത്. അജീര്‍ണ്ണത്തിനു ഏറ്റവും നല്ല ചികിത്സാരീതി എക്‌സര്‍സൈസ് ആണ്. നമസ്‌കാരവും ഒരു വിധത്തില്‍ ഒരു എക്‌സര്‍സൈസ് ആണ്. അതുകൊണ്ടാണ് രാത്രികാലങ്ങളില്‍ നമസ്‌കരിക്കാന്‍ പറയുന്നത്. ഒരാള്‍ ഒരു മാസത്തില്‍ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന ഒരു ജീവിതചര്യ ആണ് നോമ്പ് . ദേഹത്തില്‍ കഴിഞ്ഞ പതിനൊന്ന് മാസം കൊണ്ട് അടിഞ്ഞു കൂടിയ വിഷാംശങ്ങള്‍ പുറം തള്ളാനുള്ള ഒരു രീതി ആണ് നോമ്പ് .പക്ഷേ ആ നോമ്പിനെ ഇന്ന് ജനങ്ങള്‍ വളരെ മോശമായ രീതിയില്‍ ഉപയോഗിച്ചുകൊണ്ട് അതായത് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ചുകൊണ്ട് നോമ്പുകൊണ്ട് ഉപകാരത്തേക്കാള്‍ ഏറെ ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ചിന്തിക്കുക, എന്നിട്ട് നോമ്പ് നോമ്പിന്റെതായ രീതിയില്‍ നോറ്റ് അതിന്റെ വിജയം നേടാന്‍ ശ്രമിക്കുക.
Post Your Comments