മലപ്പുറം: വിദ്യാർത്ഥിനിയെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊളത്തൂര്‍ പോലീസാണ് പ്രതികളായ ചെമ്മലശ്ശേരി ആലംപാറ വട്ടപ്പറമ്ബില്‍ അമീര്‍ അലി (19), പാലൂര്‍ വേങ്ങമണ്ണില്‍ മുഹമ്മദ് ഷമീം (19) എന്നിവരെ പിടികൂടിയത്.
ALSO READ:ഫെയ്സ്ബുക്ക് സുഹൃത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
ഒന്നാം പ്രതിയായ റസീം വിദേശത്തേക്ക് കടന്നിരിക്കുകയാണ്. ഇയാളാണ് പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തത്. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിരന്തരമായി ഫോണിൽ വിളിച്ച് ശല്യം ചെയ്‌തതോടെയാണ് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments