Latest NewsNewsIndia

ഫെയ്സ്ബുക്ക് സുഹൃത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

സ്കൂള്‍ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയിപീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. നാലുദിവസമായി ഫെയ്സ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേർന്നാണ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. പ്രതികളെ അറസ്റ്റു ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്.

പ്രതിയായ പങ്കജ് ദോബി (22) യുമായി ഏപ്രിൽ ആദ്യമാണ് പെൺകുട്ടി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഇരുവരും തമ്മിൽ അടുത്തു. ഏപ്രിൽ 24ന് സ്കൂളിലേക്കു പോകുമ്പോൾ ഇവർ തമ്മിൽ കണ്ടിരുന്നു. സ്കൂട്ടറിൽ പോകാമെന്ന് പങ്കജ് പറഞ്ഞതിനെ തുടർന്ന് യുവാവിനൊപ്പം പോയ പെൺകുട്ടിയെ നഗരത്തിലൂടെ കറങ്ങിയതിനുശേഷം ഒഴിഞ്ഞ മുറിയിലേക്കു കൊണ്ടുപോയി. ഇവിടെ തടവിലാക്കി നാലുദിവസം പെൺകുട്ടിയെ പങ്കജും സുഹൃത്ത് ദിനേഷും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

ബിരുദ വിദ്യാർത്ഥിയാണ് പ്രതിയായ പങ്കജ്.ശനിയാഴ്ച രാത്രിയിൽ അവിടെനിന്നു രക്ഷപെട്ട പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറയുകയും തുടർന്ന് പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button