തുണിയുടെ ആവശ്യകത എന്തിനെന്ന പ്രഫസറുടെ ചോദ്യത്തിന് പിന്നാലെ അടിവസ്ത്രം മാത്രം ഇട്ട് യുവതിയുടെ പ്രബന്ധാവതരണം. അമേരിക്കന്‍ സര്‍വകലാശാലയിലാണ് സംഭവം. ലെറ്റിഷ്യ ചായ് എന്ന വിദ്യാര്‍ഥിനി പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു ഇവിടെ. പ്രബന്ധത്തിനിടെ ലെറ്റിഷ്യയുടെ വസ്ത്രം ചെറുതാണെന്ന് പ്രഫസര്‍ പരാമര്ശമുയര്ത്തുകയും ഉടന്‍ തന്നെ ലെറ്റീഷ്യ ഇതില്‍ പ്രതിഷേധിച്ച് വസ്ത്രമഴിയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് അടിവസ്ത്രം മാത്രം ഇട്ടാണ് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചത്.
ലെറ്റീഷ്യയുടെ ഈ പ്രതിഷേധത്തിന്റെ വീഡിയോയും ചിത്രങ്ങളും നെറ്റില്‍ വൈറലായിരുന്നു. കുട്ടിയുടെ ഈ പ്രവൃത്തിയെ സുഹൃത്തുക്കള്‍ പിന്താങ്ങിയെങ്കിലും ക്ലാസില്‍ മാന്യമായി വസ്ത്രം ധരിച്ച് വരണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് പ്രഫസര്‍ വിശദീകരണം നല്കി.
Post Your Comments