![justice kemal pasha](/wp-content/uploads/2018/05/kamal.png)
കൊച്ചി: വളരെ നിര്‍ണായകമായ തീരുമാനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് കെമാല്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും മോഹിക്കുന്നവര്‍ക്ക് നിര്‍ഭയമായി വിധി പറയുന്നതിന് സാധിക്കുകയില്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വീസിലുള്ളതിനേക്കാള്‍ ശക്തി വിരമിച്ച ശേഷം തനിക്ക് കൈവരുമെന്നും അതുകൊണ്ട് തന്നെ വിരമിച്ച ശേഷം താന്‍ കൂടുതല്‍ ശക്തനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വളരെ നിര്‍ണായകവും ശ്രദ്ധേമായതുമായ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് കെമാല്‍ പാഷ.
Post Your Comments