മനില : ഐ.എസ് ആക്രമണത്തില്‍ ചാവേറുകളായത് രണ്ട് ബാലികമാര്‍. ഇന്തോനേഷ്യയിലെ സുരബായയില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരേ നടന്ന ആക്രമണത്തില്‍ ചാവേറുകളായത് ഒന്‍പതും പന്ത്രണ്ടും വയസ്സുള്ള ബാലികമാരുമെന്ന് റിപ്പോര്‍ട്ട്. ഐഎസ് അനുകൂലികളായ കുടുംബമാണ് ആക്രമണം നടത്തിയത്.
മാതാവും രണ്ടു പെണ്‍കുട്ടികളും പള്ളിയിലേക്ക് കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. പിതാവ് മറ്റൊരു പള്ളിയിലേക്ക് കാറോടിച്ചു കയറ്റിയപ്പോള്‍ പതിനാറും പതിനെട്ടും വയസ്സുള്ള രണ്ട് ആണ്മക്കള്‍ മോട്ടോര്‍ ബൈക്കോടിച്ച് കയറ്റിയാണ് മൂന്നാമത്തെ പള്ളിയില്‍ സ്‌ഫോടനം നടത്തിയത്.
സിറിയയില്‍ നിന്ന് തിരിച്ചെത്തിയ അഞ്ഞൂറോളം ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികളില്‍ പെട്ട കുടുംബമാണ് ആക്രമണം നടത്തിയത്. ജമ അന്‍ഷാറുത് ദൗല എന്ന ഐഎസ് അനുകൂല സംഘടനയാണ് പിന്നിലെന്ന് അധികൃതര്‍ പറയുന്നു. അതേ സമയം ഇന്തോനേഷ്യയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ആക്രമണത്തില്‍ പതിമൂന്നുപേരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതു പേര്‍ക്ക് പരിക്കേറ്റു.
Post Your Comments